Sun. May 12th, 2024

വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച്‌ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി, കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു: തൃശൂരില്‍ വീടാക്രമിച്ച്‌ കഞ്ചാവ് സംഘം

By admin Dec 27, 2023
Keralanewz.com

തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് വീടാക്രമിച്ച്‌ കഞ്ചാവ് സംഘം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീടാണ് ആക്രമണത്തിനിരയായത്.

വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി സംഘം വീട്ടിനുള്ളില്‍ കയറുകയായിരുന്നു. വാതില്‍ കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തുകയും നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ടെറസിന് മീതെയുള്ള സോളാര്‍ പാനല്‍ അടിച്ചു തകര്‍ക്കുകയും ഗ്യാസ് സിലിണ്ടറുകള്‍ വലിച്ചെറിയുകയും ചെയ്തു.

വീടിന്റെ ശുചി മുറിയിലെ ടൈലുകളും ആക്രമികള്‍ നശിപ്പിച്ചിരുന്നു. കൂടാതെ വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും പുല്‍ക്കൂടില്‍ കുരിശ് സ്ഥാപിക്കുകയും ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറയ്ക്കുകയും ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ചെയ്തു. വീടാക്രമിച്ച അക്രമികളെ നാട്ടുകാര്‍ കണ്ടിരുന്നു. അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

Facebook Comments Box

By admin

Related Post

You Missed