Sun. May 12th, 2024

രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

By admin Jan 31, 2024 #congress
Keralanewz.com

ന്യൂഡൽഹി : ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ ചില്ലുകള്‍ തകർന്നു.

ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്ബോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ ര‌ഞ്ജൻ ചൗധരി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post