Sun. May 12th, 2024

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വെെകും; ശമ്ബളം കിട്ടേണ്ടിയിരുന്നത് 97000ത്തോളം പേര്‍ക്ക്

By admin Mar 2, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്ബളം വെെകുമെന്ന് റിപ്പോർട്ട്. ജീവനക്കാർക്ക് വരുന്ന തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ.

ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓണ്‍ലെെൻ ഇടപാടും നടക്കുന്നില്ല. ആദ്യദിവസം ശമ്ബളം കിട്ടേണ്ടിയിരുന്നത് 97000ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ട്രഷറിലേക്ക് പണമെത്തിക്കാനും നീക്കം നടത്തുന്നുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്ബളം വെെകാൻ കാരണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗണ്‍സില്‍ കുറ്റപ്പെടുത്തി.

അതേസമയം, ശമ്ബളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തിയ സംസ്ഥാന സർക്കാരിന് കേന്ദ്രത്തില്‍ നിന്ന് 4122 കോടി രൂപ ലഭിച്ചിരുന്നു. നികുതി വിഹിതത്തിന്റെ പതിവ് ഗഡുവായി 2736കോടിയും അണ്‍ക്ളെയിംഡ് ഐ.ജി.എസ്.ടി.യുടെ വിഹിതമായ 1386കോടിയും ചേർത്താണ് 4122കോടി കിട്ടിയത്.സാധാരണഗതിയില്‍ മാർച്ച്‌ അവസാനമാണ്‌ഇതു കിട്ടാറുള്ളത്. അപ്രതീക്ഷിതമായാണ് ഒന്നാം തീയതിയായ ഇന്നലെത്തന്നെ തുക എത്തിയത്. ട്രഷറി ഓവർഡ്രാഫ്ടിന്റെ പരിധി മറികടക്കാതിരിക്കാനും ശമ്ബള,പെൻഷൻ വിതരണം തുടങ്ങാനും ഇത് സഹായിച്ചു. എന്നാല്‍, ഇത് മതിയാവില്ല.

സാമ്ബത്തിക വർഷത്തിന്റെ അവസാന മാസമായ ഈ മാർച്ച്‌ കടക്കാൻ ചുരുങ്ങിയത് 22000കോടിയെങ്കിലും വേണം. ട്രഷറി നിക്ഷേപത്തില്‍ നിന്നെടുത്തശേഷം തിരിച്ചടച്ച വായ്പ വീണ്ടും ലഭ്യമാക്കിയും വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിലും 13608കോടി കണ്ടെത്താനാവും. പക്ഷേ, അതിന്കേന്ദ്രം അനുവദിക്കണം.സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ കൊടുത്ത കേസ് പിൻവലിച്ചില്ലെങ്കില്‍ അനുമതി നല്‍കില്ലെന്നാണ് കേന്ദ്രനിലപാട്. ഇനി പ്രതീക്ഷ മാർച്ച്‌ 6,7 തീയതികളില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസിലാണ്.

Facebook Comments Box

By admin

Related Post

You Missed