Mon. May 13th, 2024

ഖേദം പ്രകടിപ്പിച്ചെങ്കിലും യു. പ്രതിഭ വിശദീകരണം നല്‍കേണ്ടിവരും

By admin Feb 26, 2022 #u prathibha mla
Keralanewz.com

ആലപ്പുഴ ∙ ഫെയ്സ്ബുക് കുറിപ്പില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച യു.പ്രതിഭ എംഎല്‍എ പിന്നാലെ ഫെയ്സ്ബുക്കില്‍ തന്നെ ഖേദം പ്രകടിപ്പിച്ചെങ്കിലും സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ട വിശദീകരണം നല്‍കേണ്ടിവരും.

അതു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും.

പാര്‍ട്ടിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പ്രത്യേക മാനസികാവസ്ഥയില്‍ നടത്തിയതാണെന്നും ഖേദിക്കുന്നെന്നും പ്രതിഭ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കുറച്ചു നാളത്തേക്ക് സമൂഹ മാധ്യമങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നും പറഞ്ഞു.

ഇതിനു മുന്‍പുതന്നെ എംഎല്‍എയോടു പാര്‍ട്ടി ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. കായംകുളം ഏരിയ കമ്മിറ്റി എംഎല്‍എയുടെ വിമര്‍ശനങ്ങളെ ഖണ്ഡിച്ച്‌ ജില്ലാ നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

Facebook Comments Box

By admin

Related Post

You Missed