Sun. May 12th, 2024

ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു

By admin Nov 12, 2022
Keralanewz.com

മലപ്പുറം: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്ബ്രശ്ശേരി മമ്ബാടന്‍ മൊയ്തീന്റെ മകള്‍ ഫര്‍ഷാന ഷെറിന്‍ (27) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫര്‍ഷാന വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫര്‍ഷാന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പൊള്ളലേറ്റ ഫര്‍ഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കുടുംബവഴക്കിനെ തുടര്‍ന്ന് ഫര്‍ഷാന ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. സംഭവ ദിവസം ഫര്‍ഷാനയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ് ഷാനവാസ് ആസിഡ് ഭാര്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഫര്‍ഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.

Facebook Comments Box

By admin

Related Post

You Missed