CelebrationInternational NewsReligion

ഹെറിഫോഡിനെ ഉണർത്തി ഹേമ-ക്രിസ്തുമസ് പുതുവത്സരാഘോഷം.

Keralanewz.com

യുകെ : മധ്യ പടിഞ്ഞാറൻമണ്ണിൽ 2007ൽ രൂപം കൊണ്ട കലാ സാംസ്‌കാരിക സംഘടന ‘ഹേമ ’യുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കഴിഞ്ഞ 5ന് വെള്ളിയാഴ്ച്ച ബാർട്ട്സ്ട്രീ വില്ലേജ് ഹാളിൽ വച്ച് നടന്നു വൈകിട്ട് 5മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി 12 മണിയോടെയാണ് സമാപിച്ചത്. ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലർ ശ്രീ. ബെന്നി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരുന്നു. വൈകിട്ട് അഞ്ചുമണിയ്ക്ക് ഹേമ പ്രസിഡന്റ് ശ്രീ. സാജൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടനസമ്മേളനത്തിൽ ശ്രീ. ജിൻസ് ജോസ്,ശ്രീ ബിജു വർഗീസ്, ശ്രീമതി ജാൻസി കോശി എന്നിവർ സംസാരിച്ചു . കുട്ടികളും, മുതിർന്നവരും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള, നാടൻകരോൾ,സന്റാ കാർണിവൽ, ഡിജെ ഡാൻസ് എന്നിങ്ങനെ നിരവധി നിറമുള്ള പരിപാടികൾ ഈ ആഘോഷരാവിന്റെ മാറ്റു കൂട്ടി. ഹേമയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്ക് ഉപഹാരം നൽകി ആദരിച്ചു. റാഫിൾ ഡ്രോയിൽ സമ്മാനം നേടിയവർക്ക് മികച്ച സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധ മായ സ്നേഹ വിരുന്നോടെ യാണ് പരിപാടികൾ സമാപിച്ചത്.പങ്കെടുത്ത എല്ലാവർക്കും എക്സിക്ക്യു ട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

Facebook Comments Box