Mon. May 13th, 2024

2023ല്‍ പിഎസ്‍സി വഴി 34,110 നിയമനശുപാര്‍ശകള്‍

By admin Jan 19, 2024
Keralanewz.com

2023ല്‍ പിഎസ്‍സി വഴി അയച്ചത് 34,110 നിയമന ശുപാർശകളാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ കേന്ദ്ര സർക്കാർ കേരളത്തെ സാമ്ബത്തികമായി ഞെരുക്കുമ്ബോഴും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത് 2023ലാണ്.

പൊലീസ് (5852), പൊതുവിദ്യാഭ്യാസം (5777) വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കാണ് ഏറ്റവും കൂടുതല്‍ നിയമന ശുപാർശ അയച്ചിട്ടുള്ളത്. ആരോഗ്യവകുപ്പില്‍ 2583, തദ്ദേശം 1494, റവന്യു 978, മെഡിക്കല്‍ 894, ജുഡീഷ്യറി 906, ഫയർ ആൻഡ് റെസ്ക്യു 806, ജലസേചനം 819, പൊതുമരാമത്ത് 793, വനം വന്യജീവി 758, കർഷക ക്ഷേമം 325, കോളേജ് വിദ്യാഭ്യാസം 301, സാങ്കേതിക വിദ്യാഭ്യാസം 273, ഹയർ സെക്കൻഡറി 337, എക്സൈസ് 560, പൊതുഭരണം 318, പിഎസ്‍സി 124, ധനകാര്യം 116, സർവകലാശാല 560, കെഎസ്‌ഇബി 209, കെഎസ്‌എഫ്‌ഇ 51, ഗ്രാമവികസനം 349, വനിതാ ശിശുവികസനം 319, സാമൂഹിക നീതി 55, മോട്ടോർ വാഹനവകുപ്പ് 90, ചരക്ക് സേവന നികുതി 85 എന്നിങ്ങനെ നിയമനം നടന്നു.

റെക്കോഡ് വർധനയാണ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ളത്. സാധാരണ പ്രതിവർഷം 700 റാങ്ക് പട്ടികകളാണ് പ്രസിദ്ധീകരിക്കുക. എന്നാല്‍ ഈ വർഷം ഇത് 1100 പട്ടികകളാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഏഴര വർഷത്തിനിടെ നിയമനങ്ങള്‍ 34,000 കടന്നത് 2019ലും 2017ലും മാത്രമാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരവിപ്പിച്ച നിയമനങ്ങള്‍കൂടി ഒന്നാം പിണറായി സർക്കാർ വന്നശേഷം നടത്തിയതിനാലാണ് 2016ലും 2017ലും റെക്കോഡ് കുതിപ്പുണ്ടായത്. 2009 മുതല്‍ 2016 വരെയുള്ള കാലങ്ങളില്‍ കെട്ടിക്കിടന്ന പല തസ്തികകളുടെയും നിയമനങ്ങള്‍ എല്ലാ സാങ്കേതിക, നിയമക്കുരുക്കുകളും അഴിച്ച്‌ വേഗത്തിലാക്കി. 2019ലെ നിയമനമായ 34,854 സർവകാല റെക്കോഡാണ്.

Facebook Comments Box

By admin

Related Post