Fri. May 17th, 2024

ന്യൂനപക്ഷക്ഷേമ വകുപ്പ് മലബാറിലെ ഇടതു സ്വതന്ത്രൻ , ജലീലിന്റെ അടുത്ത അനുയായി അബ്‌ദുൾ റഹ്‌മാന്‌ നൽകി പിണറായി വിജയൻ തിരിച്ചടിച്ചു . മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണം എന്ന് ശാട്ട്യം പിടിച്ച ക്രിസ്ത്യൻ സഭകൾക്കുള്ള തിരിച്ചടിയാണ് ഈ വകുപ്പ് മാറ്റം .

By admin Jan 29, 2023 #Minority #Muslim
Keralanewz.com

ക്രിസ്ത്യൻ സഭകൾക്ക് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ അജയ്യനായി മുന്നേറുന്നു . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭകളുടെ അടക്കം പിന്തുണ തീരദേശ മധ്യ കേരളത്തിൽ , ഇടതു പക്ഷത്തിനായിരുന്നു . കൂടാതെ നായർ സമുദായവയും , ഈഴവ , യാക്കോബായ , ലത്തീൻ സമുദായങ്ങളും ഇടതു മുന്നണിയെ ആണ് പിന്തുണച്ചത് . കേരളാ കോൺഗ്രസ് എം ന്റെ ഇടതു മുന്നണി പ്രവേശനം ഒരു പരിധിവരെ മധ്യ കേരളവും മലയോര മേഖലയും തൂത്തു വാരാൻ ഇവരെ സഹായിച്ചിരുന്നു . എന്നാൽ ജോസ് കെ മാണി അടക്കമുള്ള നേതാക്കളെ കൊണ്ട് സമ്മര്ദ്ധം ചെലുത്തി ന്യൂന പക്ഷ വകുപ്പ് മുഖ്യമന്ത്രിയെ കൊണ്ട് സഭകൾ ഏറ്റെടുപ്പിച്ചിരുന്നു .

എന്നാൽ പതിവ് പോലെ , ക്രിസ്ത്യൻ സഭകൾ വീണ്ടും കൊണ്ഗ്രെസ്സ് ചായ്‌വ് കാണിക്കുമെന്ന തോന്നലിലാവാം , മുഖ്യമന്ത്രി മനസ് മാറ്റുകയാണ് ഉണ്ടായത് . കെ ടി ജലീലും ആയി അടുത്ത ബന്ധം ഉള്ള മലബാർ സ്വദേശി ഇടതു സ്വതന്ത്രനും തന്നെ ഈ വകുപ്പ് നൽകിയതിലൂടെ വീണ്ടും മുസ്ലിം സമുദായ അംഗത്തിന് ഈ വകുപ്പ് നൽകി സിപിഎം തിരച്ചടിച്ചിരിക്കുക ആണ് .

ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് – ജാഗ്രതാ സമിതി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്ബ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം അതിരൂപത ജാഗ്രതാ സമിതി ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കി.

ശശി തരൂരും ഉമ്മൻ ചാണ്ടിയുമായി വീണ്ടും സഭകൾ ബന്ധം സ്ഥാപിക്കുന്നത് കുറച്ചൊന്നുമല്ല ഇടതു മുന്നണിയെ അസ്വസ്ഥമാക്കുന്നത് . ഈ അവസരത്തിൽ ആണ് കടുത്ത തീരുമാനവുമായി പിണറായി വിജയൻ മുന്നോട്ട് പോകുന്നത് . എന്നാൽ സിറോ മലബാർ സഭയുമായി സിപിഎം അടുത്ത ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുമുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ് .

Facebook Comments Box

By admin

Related Post