Fri. May 10th, 2024

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി

By admin Nov 22, 2023
Keralanewz.com

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്.

എന്‍.ക്യു.എ.എസ് അംഗീകാരം പുതുതായി 2 ആശുപത്രികള്‍ക്കും 4 ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്.

പുതുതായി അംഗീകാരം നേടിയതില്‍ തൃശൂര്‍ എഫ്.എച്ച്‌.സി. മാടവന 98% സ്‌കോറും കാസര്‍ഗോഡ് എഫ്.എച്ച്‌.സി. ബെള്ളൂര്‍ 87% സ്‌കോറുമാണ് നേടിയാണ് . കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മലപ്പുറം എഫ്.എച്ച്‌.സി. അമരമ്ബലം 84% സ്‌കോറും, തൃശൂര്‍ യു.പി.എച്ച്‌.സി. പോര്‍ക്കളങ്ങാട് 92% സ്‌കോറും,
കോട്ടയം എഫ്.എച്ച്‌.സി. വെളിയന്നൂര്‍ 86% സ്‌കോറും, കാസര്‍ഗോഡ് എഫ്.എച്ച്‌.സി. ചിറ്റാരിക്കല്‍ 87% സ്‌കോറും നേടി പുനഃഅംഗീകാരം നേടി.

Facebook Comments Box

By admin

Related Post