Wed. May 1st, 2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് ലോക് പോള്‍ സര്‍വെ

By admin Apr 18, 2024
Keralanewz.com

ഡല്‍ഹി:ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് സർവെ ഏജൻസിയായ ലോക് പോള്‍.

ഹിന്ദി ഹൃദയഭൂമിയില്‍ പ്രതീക്ഷിച്ച വിജയം ബി.ജെ.പിക്ക് ഉണ്ടാവില്ല. ദക്ഷിണേന്ത്യയില്‍ നിലവിലെ സീറ്റുകള്‍ നഷ്ടമാകും. 4 സംസ്ഥാനങ്ങളിലെ സർവെ ഫലങ്ങള്‍ ലോക് പോള്‍ പുറത്തുവിട്ടു.

ഉത്തരേന്ത്യയില്‍ നഷ്ടപ്പെടുന്നത് ദക്ഷിണേന്ത്യയില്‍ പിടിക്കുക എന്ന ബി.ജെ.പി ന്ത്രത്തിന് തിരിച്ചടി നേരിടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്. രണ്ടിടത്തും സീറ്റുകളില്‍ കുറവുണ്ടാകും. ഉത്തർപ്രദേശില്‍ എന്‍ഡിഎ 69 സീറ്റുകള്‍ വരെ നേടുമ്ബോള്‍ ഇന്‍ഡ്യ സഖ്യത്തിന് 10 ഉം ബിഎസ്‍പി നാല് വരെയും സീറ്റുകള്‍ കിട്ടാം. എൻഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ബിഹാറില്‍ എൻഡിഎ വലിയ നേട്ടം ഉണ്ടാക്കില്ല. എന്‍ഡിഎക്ക് 25 സീറ്റ് വരെ നേടാനാവൂ. ഇന്‍ഡ്യ മുന്നണി 16 സീറ്റുകള്‍ വരെ പിടിക്കാം.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ 28 സീറ്റ് വരെ നേടുമ്ബോള്‍ ബി.ജെ.പിക്ക് 13 സീറ്റ് വരെ കിട്ടും. കോണ്‍ഗ്രസിന് നാലു സീറ്റാണ് സർവെ പറയുന്നത്. വടക്ക് കിഴക്കാൻ സംസ്ഥാനങ്ങളില്‍ എട്ടു സീറ്റാണ് ബി.ജെ.പിക്ക് സർവെ പറയുന്നത്. ഇൻഡ്യ നാലു സീറ്റ് വരെ നേടും. തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ തകരുമെന്ന് സർവെ പറയുന്നു. ആകെയുള്ള 39 സീറ്റുകളും ഇൻഡ്യ നേടും.

കർണാടകയിലും ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്ന് സർവെ പ്രവചിക്കുന്നു. ഇന്‍ഡ്യ 17 സീറ്റ് വരെ നേടുമ്ബോള്‍ എന്‍ഡിഎക്ക് 13 സീറ്റുകളേ നേടാനാവൂ എന്നാണ് സർവെ ഫലം. കഴിഞ്ഞ ദിവസം പുറത്തുവന്ന ബി.ജെ.പിയുടെ ആഭ്യന്തര സർവെയിലും ചില സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നു.

Facebook Comments Box

By admin

Related Post