Fri. May 3rd, 2024

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ്

By admin Jul 13, 2021
Keralanewz.com

തിരുവനന്തപുരം : ചൈനയിലെ വുഹാനില്‍ നിന്നും കോവിഡ് ബാധിച്ച ആദ്യ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ്സ്ഥിരീകരിച്ചു. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ഡല്‍ഹിയിലേക്കുള്ള യാത്രക്കായിപരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡി.എം.ഒഡോ. കെജെ റീന അറിയിച്ചു.

പെണ്‍കുട്ടി ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം.2020 ജനുവരി 30 നാണ് കേരളത്തില്‍ ആദ്യകോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസും ഇതായിരുന്നു.

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാര്‍ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

Facebook Comments Box

By admin

Related Post