Fri. May 10th, 2024

സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍ എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുമായി പോലീസ് ഹൈക്കോടതിയില്‍.

By admin Jun 21, 2023 #SUDHAKARAN K
Keralanewz.com

സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍ എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുമായി പോലീസ് ഹൈക്കോടതിയില്‍.

ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10നാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കളെയും വധിക്കാന്‍ സുധാകരന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments Box

By admin

Related Post