Fri. May 10th, 2024

ബസിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം. ജീവിക്കാനായി അതേബസിന് മുന്നില്‍ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും.

Keralanewz.com

തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണ് സ്വന്തം ബസിന് മുന്നില്‍ ലോട്ടറി കച്ചവടം ആരംഭിച്ചത്. കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമയാണ് രാജ്മോഹൻ. പ്രവാസിയായിരുന്ന രാജ്മോഹൻ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ബസ് വാങ്ങിയത്.ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തി ബസ് സര്‍വീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. കൂലിവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസിനു മുന്നില്‍ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്

Facebook Comments Box

By admin

Related Post