Wed. May 1st, 2024

പ്രതിയുമായി പരിചയം: പരാതി നല്‍കിയിട്ടും കേസെടുത്തില്ല: പാലാരിവട്ടം എസ്‌എച്ച്‌ഒയ്ക്ക് സസ്‌പെൻഷൻ

By admin Oct 6, 2023
Keralanewz.com

കൊച്ചി: യൂസ്ഡ് കാര്‍ തട്ടിപ്പില്‍ കേസെടുക്കാൻ തയ്യാറാകാതിരുന്ന പാലാരിവട്ടം എസ്.എച്ച്‌.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കേസിലെ മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കേസെടുക്കാൻ ഇയാള്‍ തയ്യാറാകാതിരുന്നതെന്നും ഡി.സി.പി. എസ്. ശശിധരന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എ.ഡി.ജി.പി.യുടെതാണ് നടപടി.

പാലാരിവട്ടം എസ്.എച്ച്‌.ഒ. കേസെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരൻ ഡി.സി.പി.യെ സമീപിക്കുകയായിരുന്നു. ഡി.സി.പി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് പ്രതികളെ പിടിച്ചത്. പാലാരിവട്ടം ആലിൻചുവട്ടിലെ യൂസ്ഡ് കാര്‍ ഷോറൂമിന്റെ മറവിലായിരുന്നു തട്ടിപ്പ്.

തിരുവനന്തപുരം സ്വദേശി എസ്.എസ്. അമലായിരുന്നു ഷോറൂം നടത്തിപ്പുകാരൻ. വിറ്റുതരാമെന്ന ഉറപ്പില്‍ കൈക്കലാക്കിയ കാറുകള്‍ മറിച്ചുവിറ്റ് പണം നല്‍കാതെ ഉടമകളെ കബളിപ്പിക്കുന്നതായിരുന്നു രീതി.

2021 ഒക്ടോബറില്‍ കൊച്ചിയില്‍ ഡി.വൈ.എഫ്.ഐ. നേതാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന പരാതിയില്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഡാൻസാഫ് എസ്.ഐ.യായിരുന്ന ജോസഫ് സാജനെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.

Facebook Comments Box

By admin

Related Post