Wed. May 1st, 2024

തുലാവര്‍ഷം കൂടുമെന്ന്‌ കാലാവസ്ഥാ ഏജൻസികള്‍

By admin Oct 6, 2023
Keralanewz.com

കാസര്‍കോട് കേരളത്തില്‍ തുലാവര്‍ഷം സാധാരണയില്‍ കൂടുതലാകുമെന്ന് ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം
കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജൻസികളാണ് മികച്ച മഴ പ്രവചിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പെയ്യുന്ന മഴയാണ് തുലാവര്‍ഷമായി കണക്കാക്കുന്നത്. ശാസ്ത്രീയമായി, ഇപ്പോഴത്തെ മഴ കാലവര്‍ഷംതന്നെയാണ്. മിക്കവാറും ഈ മാസം മൂന്നാമത്തെ ആഴ്ചയാകും തുലാവര്‍ഷ പ്രഖ്യാപനം.

കേന്ദ്ര കലാവസ്ഥാവകുപ്പ്, ജപ്പാൻ മീറ്റിയറോളജിക്കല്‍ ഏജൻസി, യൂറോപ്യൻ സെന്റര്‍ ഫോര്‍ മീഡിയം റേയ്ഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്, കോപ്പര്‍നിക്കസ് കാലാവസ്ഥാ സര്‍വീസ്, ലോക കാലാവസ്ഥാ സംഘടന, അപെക് കാലാവസ്ഥാകേന്ദ്രം–- ദക്ഷിണ കൊറിയ, യുകെ മെറ്റ് ഓഫീസ്, ഓസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസി, അമേരിക്കൻ നാഷണല്‍ സെന്റര്‍ ഫോര്‍ എൻവയണ്‍മെന്റല്‍ പ്രെഡിക്ഷൻ എന്നീ ഏജൻസികളാണ് മികച്ച തുലാവര്‍ഷം പ്രവചിച്ചത്. ഇതില്‍ ചില ഏജൻസികള്‍ തെക്കൻ കേരളത്തിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്.

അതേസമയം, തുലാവര്‍ഷം കൂടുതലും ന്യൂനമര്‍ദത്തെയും ചുഴലിക്കാറ്റിനെയും ആശ്രയിച്ചാണ്. അതിനാല്‍, നേരത്തെ പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്ന വാദവുമുണ്ട്.

Facebook Comments Box

By admin

Related Post