Thu. May 2nd, 2024

ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഉദ്ദാഹരണമെന്ന് രമേശ് ചെന്നിത്തല

By admin Nov 14, 2023
Keralanewz.com

തിരുവനന്തപുരം: സ്വജനപക്ഷപാതത്തിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ് സ്വജനപക്ഷപാതം ഇല്ലായെന്ന ലോകായുക്തയുടെ വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ലോകായുക്ത സര്‍കാര്‍ വിലാസ സംഘടനയായി അധ: പതിച്ചുവെന്നും ഈ വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. ഹര്‍ജിക്കാരനെ പലപ്പോഴും മോശമായിയാണ് വിമര്‍ശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ വിധി ഉദ്ദിഷ്ട കാര്യത്തിനായുള്‌ല ഉപകാരസ്മരണയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
മുഖ്യമന്ത്രക്കെതിരായ കേസ് നിര്‍മണായക അവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ അദ്ദേഹം നല്‍കിയ അത്താഴ വിരുന്നില്‍ ജഡ്ജിമാര്‍ പങ്കെടുത്തപ്പോള്‍ തന്നെ കേസിന്റെ വിധി ഇങ്ങനെയാകുമെന്ന് അന്ന് താന്‍ പറഞ്ഞതാണെന്നും രമേശ് ചെന്നിതല പറഞ്ഞു. ഈ വിധി ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post