Thu. May 2nd, 2024

രാജ്യതലസ്ഥാനത്ത് മോശം കാലാവസ്ഥ; ഡല്‍ഹി വിമാനത്താവളത്തില്‍ 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

By admin Dec 4, 2023
Keralanewz.com

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

വിമാനങ്ങള്‍ വഴിമാറ്റിവിട്ടിരിക്കുന്നത് ജയ്പൂര്‍, ലഖ്‌നൗ,അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ്.

നടപടി ദൃശ്യപരത കുറവായതിനാലാണ്. ഇക്കാര്യം ഡല്‍ഹി ‘ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രാവിലെ 8.10 ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അറിയിച്ചത്. തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘ വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതിനാല്‍ ഈ പ്രദേശത്തെ ദൂരകാഴ്ച്ച താരതമ്യേന കുറവായിരുന്നു.ഇതിന് പുറമേ നഗരത്തിന്റെപല ഭാഗങ്ങളും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

Facebook Comments Box

By admin

Related Post