Thu. May 2nd, 2024

പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു; രണ്ടു പൈലറ്റുമാര്‍ മരിച്ചു

By admin Dec 4, 2023
Keralanewz.com

ഹൈദരാബാദ്: തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. തെലങ്കാനയിലെ ദുൻഡിഗലിലാണ് സംഭവം.

ഒരു പൈലറ്റും ഒരു ഇന്‍സ്ട്രക്ടറുമാണ് മരിച്ചത്.

പിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും പുറമെ ഒരു കേഡറ്റുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

Facebook Comments Box

By admin

Related Post