മലയാളികളുടെ സ്വന്തം ബാലാമണിയായി പ്രേക്ഷകര്‍ സ്വീകരിച്ച താരമാണ് നവ്യ നായര്‍.
ആദ്യ ചിത്രം മുതല്‍ സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയുള്ള സ്നേഹം നവ്യയോട് മലയാള സിനിമാപ്രേക്ഷകര്‍ക്കുണ്ട്. വിവാഹിതയായ ശേഷം നവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മകന്‍ സായി ജനിച്ച് ഒരു പ്രായമെത്തിയ ശേഷമാണ് താരം പിന്നീട് സിനിമയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചു വരവിലും നവ്യയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. അഭിനേത്രിയായി മാത്രമല്ല റിയാലിറ്റി ഷോയില്‍ ജഡ്ജായും നവ്യയിപ്പോള്‍ തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വ്യക്തി വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും കരിയറിലെ വിശേഷങ്ങളുമെല്ലാം താരം അതിലൂടെ പങ്കിടാറുണ്ട്. മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് താരം കഴിഞ്ഞ ദിവസങ്ങളില്‍ അതിലൂടെ പങ്കിട്ടത്. ഇപ്പോഴിതാ ജന്മദിനത്തില്‍ മകനുമായുള്ള കുസൃതിത്തരങ്ങളും സന്തോഷചിത്രങ്ങളുമെല്ലാമടങ്ങിയ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പം പങ്കിട്ടിരിക്കുകയാണ് നവ്യ. ”എന്റെ ഹൃദയം മുറുകെ പിടിക്കുന്ന ഈ കുട്ടിയുണ്ട്, അവൻ എന്നെ അമ്മ എന്ന് വിളിക്കുന്നു …” എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ മകന്റെ ജന്മദിനാഘോഷങ്ങളും മകനൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന നവ്യയെയും കാണാം. അച്ഛനും അമ്മയും കൂടി മകന് ഗിഫ്റ്റ് കൊടുക്കുന്നതും കേക്ക് നല്‍കുന്നതുമടക്കം എല്ലാ സന്തോഷനിമിഷങ്ങളും വീഡിയോയിലുണ്ട്.