Sat. Jul 27th, 2024

സ്ഥിര നിക്ഷേപകരാണോ നിങ്ങള്‍?; എങ്കില്‍ എസ്ബിഐ ഇതാ ബമ്ബര്‍ പലിശ നല്‍കുന്നു

By admin Dec 5, 2023
Keralanewz.com

രാജ്യത്തെ പൗരന്മാരില്‍ നിരവധി ആളുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് സ്ഥിരനിക്ഷേപമെന്ന നിലയിലാണ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഇന്നുണ്ട്.

എന്നാല്‍ മിക്കയിടങ്ങളിലും സ്ഥിര നിക്ഷേപത്തിനുള്ള കാലയളവ് വ്യത്യസ്തമായിരിക്കും. പലിശ നിരക്കുകളും ഇത്തരത്തില്‍ സമയത്തിന് അനുസൃതമായി വ്യത്യാസപ്പെട്ടിട്ടുണ്ട്.

എല്ലാ നിക്ഷേപകരുടെയും ലക്ഷ്യമെന്നത് മികച്ച രീതിയിലുള്ള വരുമാനം ഉറപ്പുവരുത്തുക എന്നതാണ്. ഇത്തരത്തില്‍ ഉയര്‍ന്ന പലിശ ലഭ്യമാകുന്നതിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ബാങ്കുകളില്‍ ഒന്നാണ് എസ്ബിഐ. ഇതില്‍ എത്ര വര്‍ഷത്തേക്ക് ഉയര്‍ന്ന റിട്ടേണ്‍ ലഭ്യമാകുമെന്ന് നോക്കാം. എസ്ബിഐയിലെ എഫ്ഡിയില്‍ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തിയാല്‍ പ്രതിവര്‍ഷം എത്ര രൂപ വര്‍ദ്ധിക്കുമെന്നും നിക്ഷേപ തുക എത്രത്തോളം വര്‍ദ്ധിക്കുമെന്നും നോക്കാം….

എസ്ബിഐയിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇതാ….

7 ദിവസം മുതല്‍ 45 ദിവസം വരെ – 3.00%
180 ദിവസം മുതല്‍ 210 ദിവസം വരെ – 5.25%
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ – 5.75%
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ – 6.80%
രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷം വരെ – 7.00%
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ – 6.50%
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ – 6.50%
400 ദിവസത്തെ അമൃത് കലശ് നിക്ഷേപ പദ്ധതി – 7.10%

മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ എല്ലാ നിക്ഷേപങ്ങള്‍ക്കും 0.50 ശതമാനം കൂടുതല്‍ പലിശ ലഭിക്കും. അതേസമയം, 5 വര്‍ഷത്തില്‍ കൂടുതലും 10 വര്‍ഷം വരെയുമുള്ള സ്‌കീമുകള്‍ക്ക് 1 ശതമാനം കൂടുതല്‍ പലിശ ലഭിക്കും.

അഞ്ച് ലക്ഷം രൂപ വിവിധ കാലയളവില്‍ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കും എന്ന അറിയാം –

ഒരു വര്‍ഷം വരെ നിക്ഷേപിക്കുമ്ബോള്‍ പലിശ 5.75%, കാലാവധി കഴിഞ്ഞാല്‍ 5,29,376 രൂപ ലഭിക്കും
2 വര്‍ഷം വരെ നിക്ഷേപിക്കുമ്ബോള്‍ പലിശ 6.80% കാലാവധി കഴിഞ്ഞാല്‍ 5,72,187 രൂപ ലഭിക്കും
3 വര്‍ഷം വരെയുള്ള എഫ്ഡിയുടെ 7.00% പലിശ. കാലാവധി കഴിഞ്ഞാല്‍ 6,15,720 രൂപ ലഭിക്കും
5 വര്‍ഷം വരെയുള്ള എഫ്ഡിയില്‍ കാലാവധി കഴിഞ്ഞാല്‍ 6,90,210 രൂപ ലഭിക്കും
10 വര്‍ഷം വരെയുള്ള എഫ്ഡിയില്‍ 6.50% പലിശയോടൊപ്പം കാലാവധി കഴിഞ്ഞാല്‍ 9,52,779 രൂപ ലഭിക്കും

മുതിര്‍ന്ന പൗരന് എത്ര ലഭിക്കും?

1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.25% പലിശ സഹിതം 5,31,990 രൂപ.
2 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.30% പലിശ സഹിതം 5,77,837 രൂപ
3 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.50% പലിശ സഹിതം 6,24,858 രൂപ
5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.00% പലിശ സഹിതം 7,07,389 രൂപ
10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.50% പലിശ സഹിതം 10,51,175 രൂപ

Facebook Comments Box

By admin

Related Post