ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലര്‍ച്ചെ 4.30ന് അഷ്ടമി ദര്‍ശനം ആംരഭിച്ചു. രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാര്‍ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വര്‍ണാഭമായ അഷ്ടമിവിളക്ക് നടക്കും.
3:30നും 4:30നും ഇടയില്‍ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. അഷ്ടമി ദിനം പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നട തുറക്കുമ്ബോഴുള്ള ദര്‍ശനമാണ് അഷ്ടമി ദര്‍ശനം. ഉച്ചയ്ക്ക് 12 മണി വരെയാണ് ദര്‍ശനം.
അഷ്ടമിദര്‍ശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം. പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിര്‍ദ്ദേശം
Facebook Comments Box