ഗുരുവായൂര്‍: ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യക്കും ഭര്‍ത്താവ് ശ്രേയസിനും ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് 30 മിനിറ്റിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
അതിന് മുമ്ബ് തന്നെ ഓണ്‍ലൈനില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെ സ്മാര്‍ട്ട്, നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കിയതിന്റെ തെളിവാണിതെന്ന് മന്ത്രി എം.ബി. രാജേഷ് ഫേസ് ബുക് പോസ്റ്റില്‍ അറിയിച്ചു. എല്ലാ നഗരസഭകളിലും പെട്ടെന്നാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഗുരുവായൂരില്‍ നേരത്തെ തന്നെ മികച്ച വിവാഹ രജിസ്‌ട്രേഷന്‍ സൗകര്യങ്ങളുണ്ടെന്നും മറ്റ് നഗരസഭകളില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി അന്വേഷിക്കണമെന്നും കമന്റ് ബോക്‌സിലുണ്ട്.
Facebook Comments Box