Wed. May 8th, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഫോക്കസ് ചെയ്യുന്നത് 200 സീറ്റുകള്‍ ; കേരളത്തിലും തമിഴ്‌നാട്ടിലുമായി 58 സീറ്റുകള്‍

By admin Jan 23, 2024
Keralanewz.com

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂട്ടലും കിഴിക്കലുമായി അണിയറയില്‍ തകൃതിയായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍.

ഭരണം നിലനിര്‍ത്താന്‍ വേണ്ടി ഇറങ്ങുന്ന ബിജെപിയ്ക്ക് ആത്മവിശ്വാസത്തിനുള്ള കാര്യങ്ങള്‍ ഏറെയുള്ളതിനാല്‍ ഇത്തവണ കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപ്പുനോക്കാന്‍ പോലും കഴിയാതെ പോയ 200 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ദക്ഷിണ, പൂര്‍വ്വ മേഖലകളിലെ സീറ്റുകളിലാണ് ബിജെപിയുടെ കണ്ണ്.

ബിജെപിയുടെ കിട്ടാക്കനിയായ 200 സീറ്റുകളില്‍ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 81 സീറ്റുകളുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ കേരളത്തില്‍ ഒരിക്കല്‍ പോലും എത്തിനോക്കാന്‍ പോലും ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന സാഹചര്യവുമുണ്ട്. ഇത് മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം പുറകേപുറകേ പല തവണ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ഈ ഉദ്ദേശം കൂടിയുണ്ടെന്നാണ് വിലയിരുത്തല്‍. 2014 ല്‍ ഒരു സീറ്റും രണ്ടു സീറ്റുകളും നേടിയ തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും നര്‍സാപുരത്തും വിശാഖപട്ടണത്തും ആന്ധ്രയില്‍ തെലുഗ് ദേശം പാര്‍ട്ടിക്കൊപ്പം വിജയിച്ച ബിജെപി കന്യാകുമാരിയില്‍ തമിഴ്‌നാട്ടില്‍ ഒരു സീറ്റിലും ജയിച്ചിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 58 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ആന്ധ്രയിലും തെലുങ്കാനയിലുമായി 36 സീറ്റുകളും കര്‍ണാടകയില്‍ മൂന്ന് സീറ്റുകളും ബിജെപിയുടെ ഉന്നത്തിലുണ്ട്. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ബംഗാളില്‍ സാന്നിദ്ധ്യം കൂട്ടിക്കൊണ്ടുവരാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചിമബംഗാളില്‍ 24 സീറ്റുകളിലും ഒഡീഷയില്‍ 13 സീറ്റുകളിലും മുന്നേറ്റം നടത്തണം. ഹിന്ദി ഹൃദയഭൂമിയില്‍ ബിഹാറിലെ 14 സീറ്റുകള്‍ ഉത്തര്‍പ്രദേശിലെ മൂന്ന് സീറ്റുകള്‍, മദ്ധ്യപ്രദേശിലെ ഒരു സീറ്റ് എന്നിവയും ലക്ഷ്യത്തിലുള്ളവയാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കമല്‍നാഥിന്റെ ചിന്ദ്വാര, ഗാന്ധികുടംബത്തിന്റെ റായ്ബറേലി, സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മെയിന്‍പുരി എന്നിവയും ലക്ഷ്യത്തിലുണ്ട്. ഇതിനൊപ്പം മിര്‍സാപൂരിലും ഇതുവരെ ബിജെപിയ്ക്ക് ജയിക്കാനായിട്ടില്ല. അതേസമയം 2014 ലൂം 2019 ലും അപ്‌നാദളിനെ ഇവിടെ നിര്‍ത്തി വിജയം നേടാന്‍ അവര്‍ക്കായി. ബിജെപി ലക്ഷ്യമിടുന്ന 200 സീറ്റുകളില്‍ 47 എണ്ണം മഹാരാഷ്ട്ര, ബീഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മുന്നണിയായും അല്ലാതെയുമെല്ലാം ബിജെപിയ്ക്ക് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 2019 ല്‍ 47 ല്‍ ഒരു സീറ്റില്‍ മാത്രമാണ് എന്‍സിപിയുടെ ശക്തികേന്ദ്രത്തിന്റെ ബരാമതിയില്‍ മാത്രമായിരുന്നു അവര്‍ ഒരാളെ മത്സരത്തിന് നിര്‍ത്തിയത്. ബാക്കി സീറ്റുകള്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുത്തു.

ബിജെപി നേതാക്കള്‍ പറയുന്നതനുസരിച്ച്‌, പാര്‍ട്ടി ഇപ്പോള്‍ തന്നെ 200 സീറ്റുകള്‍ക്കായി വളരെക്കാലമായി കഠിനാധ്വാനം ചെയ്യുന്നു. ”ഞങ്ങള്‍ വിജയിക്കാത്ത സീറ്റുകളില്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ കേന്ദ്രമന്ത്രിമാര്‍ക്കെല്ലാം ജോലി ചെയ്യാന്‍ ഇരിപ്പിടം നല്‍കി. അവര്‍ ഇതിനകം തന്നെ പ്രധാനമന്ത്രി മോദിയുടെ പദ്ധതികള്‍ പ്രാദേശിക ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഈ സീറ്റുകളില്‍ അവര്‍ സ്ഥിരമായി പരിശോധന നടത്താറുണ്ട്. അതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. ആ 200 സീറ്റുകള്‍ക്കായി ഞങ്ങള്‍ തയ്യാറാണ്,” സിംഗ് പറഞ്ഞു, കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരുങ്ങുകയാണ്.

പാര്‍ട്ടി രണ്ടാമതെത്തിയതോ ചെറിയ വ്യത്യാസത്തില്‍ തോറ്റതോ ആയ 160 സീറ്റുകള്‍ പാര്‍ട്ടി കണ്ടെത്തിയതായി അഗര്‍വാള്‍ പറയുന്നു. ഉദാഹരണത്തിന്, പശ്ചിമ ബംഗാളില്‍, ബി.ജെ.പിക്ക് അരാംബാഗിലും മാല്‍ദാഹ ദക്ഷിണിലും പതിനായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് തോറ്റു. ”ഞങ്ങള്‍ 6 മാസമായി അവിടെ ജോലി ചെയ്യുന്നു. ഈ സീറ്റുകളില്‍ വലിയ ശ്രദ്ധയുണ്ട്, ”അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Facebook Comments Box

By admin

Related Post