Fri. May 17th, 2024

പള്ളി കോംപൗണ്ടില്‍ ബൈക്ക് റേസിംഗുമായി കൗമാരക്കാരുടെ സംഘം; ആരാധന നടക്കവേ റേസിങ് നടത്തി ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തല്‍; അരുതെന്ന് പറഞ്ഞ വൈദികനെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്‌ത്തി; വൈദികൻ ആശുപത്രിയില്‍

By admin Feb 24, 2024
Keralanewz.com

പൂഞ്ഞാർ: ബൈക്ക് റേസിംഗ് നടത്തുന്ന കൗമാരക്കാരുടെ സംഘം ക്രൈസ്തവ വൈദികനെ ആക്രമിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ സഹ വികാരി ജോസഫ് ആറ്റുച്ചാലിലിനാണ് കൗമാര സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

പള്ളിയുടെ കോമ്പൗണ്ടിലേക്ക് ബൈക്ക് റേസിംഗുമായി കൗമാരക്കാർ എത്തുകയായിരുന്നു. ഈ സമയം പള്ളിയില്‍ ആരാധന നടക്കുകയായിരുന്നു. ബൈക്ക് റേസിംഗ് മൂലം വലിയ ശബ്ദമുണ്ടായതോടെ സഹ വികാരി പുറത്തെത്തുകയും ശല്യപ്പെടുത്തരുതെന്ന് പറയുകയുമായിരുന്നു.

ഇ ഇത് കേള്‍ക്കാൻ കൂട്ടാക്കാതെ ഇവർ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായത്. തുടർന്ന് സഹവികാരിയും ഒപ്പമുണ്ടായിരുന്ന ആളും ഗേറ്റ് അടക്കാൻ ശ്രമിക്കവേ കൂട്ടത്തില്‍ രണ്ട് പേർ ബൈക്കുമായി വൈദികനും നേരെ പാഞ്ഞടുത്ത് ഇടിച്ചു വീഴ്‌ത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ കടന്നുകളയുകയും ചെയ്തു.

സംഭവത്തില്‍ പരിക്കേറ്റ സഹവികാരി ജോസഫ് ആറ്റിച്ചാലിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഇടവകക്കാർ ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല പള്ളിമുറ്റമെന്നും വൈദികനെ പരിക്കേല്‍പ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പള്ളി ഇടവക്കാർ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൈക്ക് പരിക്കേറ്റ വൈദികൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടം ഉണ്ടാക്കിയ കൗമാരസംഘത്തിലെ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടവകക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസും പള്ളിയില്‍ എത്തി കാര്യങ്ങല്‍ ചോദിച്ചറിഞ്ഞു. വൈദികനെ ആക്രമിച്ചവ മറ്റുള്ളവർക്കായി തിരിച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ബൈക്കുമായി കറങ്ങി നടക്കുന്ന ഇത്തരം കൗമാര സംഘങ്ങള്‍ പലയിടത്തും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്നതായി ആക്ഷേപം ഉണ്ടായിട്ടുണ്ട്.

പാലാ ഡിവൈഎസ്പി പി.കെ. സദന്‍, ഈരാറ്റുപേട്ട എസ്‌എച്ച്‌ഒ പി.എസ്. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി അന്വേഷണം നടത്തി. പള്ളി
യിലെ നിരീക്ഷണ ക്യാമറകള്‍ സംഭവസമയം ഓഫ് ആയിരുന്നെന്ന് പോലീസ് പറഞ്ഞു. നാല് കാറുകളുടെചിത്രം നാട്ടുകാര്‍ പോലീസിന് കൈമാറി.

പ്രതികളില്‍ കുറച്ചു പേരെ അറസ്റ്റ് ചെയ്തതായി സൂചന. സംഭവത്തെ തുടര്‍ന്ന് സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധമാര്‍ച്ച്‌ നടത്തി. പൂഞ്ഞാര്‍ ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം മണിക്കുറോളം സ്തംഭിച്ചു. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ,ആന്റോ ആന്റണി എം പി, മുന്‍ എം എല്‍എ പി സി ജോര്‍ജ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍ ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വ്വ മോഹന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ്‌കുമാര്‍, പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, തുടങ്ങി സാമൂഹ്യ രാഷ്‌ട്രീയ നേതാക്കള്‍ പങ്കെടുത്തു.
അക്രമം നടത്തിയവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയും തോമസ് ചാഴികാടൻ എംപിയും ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post