Sat. May 4th, 2024

അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും മുണ്ടിനീര്‍ രോഗം; സ്‌കൂള്‍ അടച്ചു

By admin Feb 23, 2024
Keralanewz.com

തൃശൂർ: മുണ്ടിനീർ രോഗത്തെ തുടർന്ന് സ്‌കൂള്‍ അടച്ചു. പഴയന്നൂർ വടക്കേത്തറ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് ഒരാഴ്ചത്തേക്ക് മാനേജ്‌മെന്റ് അവധി പ്രഖ്യാപിച്ചത്.

സ്‌കൂളിലെ വിദ്യാർത്ഥികളില്‍ മുണ്ടിനീർ രോഗം പടരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സ്‌കൂളിലെ പത്ത് കുട്ടികളിലും ഒരു അദ്ധ്യാപികയ്‌ക്കുമാണ് സ്‌കൂളില്‍ മുണ്ടിനീർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ സ്‌കൂളിന് അവധി പ്രഖ്യാപിച്ച്‌ പൂട്ടുകയായിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് അടച്ചിട്ടതെന്നും സ്‌കൂള്‍ മാനേജ്‌മെന്റും ആരോഗ്യവകുപ്പും അറിയിച്ചു.

Facebook Comments Box

By admin

Related Post