Wed. May 1st, 2024

പരസ്യ വിവാദം: സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കി പതഞ്ജലി

By admin Mar 21, 2024
Keralanewz.com

ന്യുഡല്‍ഹി: പതഞ്ജലി ആയുര്‍വേദ മരുന്നുകളെ കുറിച്ചും അവയുടെ ഗുണമേന്മയെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതില്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കി കമ്ബനി എം.ഡി ബാലകൃഷ്ണയും സഹസ്ഥാപകന്‍ യോഗ ഗുരു ബാബ രാംദേവും.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിനെതിരായ ഹര്‍ജിയില്‍ കോടതിയുടെ നോട്ടീസിന് മറുപടി നല്‍കാതെ വന്നതോടെ ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. ഇതോടെയാണ് ഇവര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നിയമവാഴ്ചയോട് അങ്ങേയറ്റം മതിപ്പുണ്ടെന്നും നിരുപാധികം മാപ്പ് പറയുന്നതായും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്ബനി ഉറപ്പു നല്‍കുന്നതായും ബാലകൃഷ്ണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ച്‌ മികച്ച ജീവിതം നയിക്കാന്‍ പൗരന്മാരെ ഗുണദോഷിക്കുക മാത്രമാണ് ചെയ്തത്. ആയുര്‍വേദ ഗവേഷണത്തിലൂടെയും ഗ്രന്ഥങ്ങളിലൂടെയും മറ്റു ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ ജീവിതശൈലി രോഗങ്ങളില്‍ നിന്ന് രക്ഷനേടുകയാണ് ലക്ഷ്യം. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ക്ലിനിക്കല്‍ റിസേര്‍ച്ചിലൂടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും പറയുന്നു.

വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പതഞ്ജലി നടത്തിയ പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഐഎംഎ ആണ് കോടതിയെ സമീപിച്ചത്.

Facebook Comments Box

By admin

Related Post