മൂന്നാറില്‍ ലയങ്ങളില്‍ വീണ്ടും തീപിടിത്തം
അടിമാലി : മൂന്നാറില്‍ എസ്റ്റേറ്റ് ലയങ്ങളില്‍ വീണ്ടും തീപിടുത്തം. ലയങ്ങള്‍ കത്തി അമർന്നു.
മൂന്നാർ നെറ്റികുടി സെൻട്രല്‍ ഡിവിഷനിലാണ് തിങ്കളാഴ്ച പുലർച്ച 4 .30ന് തീ പടർന്ന് പിടിച്ചത്. 11 വീടുകള്‍ കത്തിയമർന്നു. തീ പടരുന്നത് കണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടു. എന്നാല്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കത്തി നശിച്ചു.
കെട്ടിടങ്ങളും നശിച്ചു. ഈ വർഷം മൂന്നാം പ്രാവശ്യമാണ് മൂന്നാറില്‍ എസ്റ്റേറ്റ് ലയങ്ങളില്‍ തീ പടരുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേനല്‍ ചൂട് അനുഭവപ്പെടുന്ന മൂന്നാറില്‍ പുല്‍മേടുകളും മറ്റും കരിഞ്ഞുണങ്ങി. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമലയില്‍ കാട്ടുതീക്കെതിരെവനം വകുപ്പ് അതീവ ജാഗ്രത തുടരുകയാണ്.
Facebook Comments Box