Fri. May 17th, 2024

ബിജെപിയുടെ പ്രചാരണ കെണിയില്‍ വീഴേണ്ട എന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനം ; പാര്‍ട്ടി പതാക വിഷയത്തില്‍ കെ മുരളീധരന്‍

By admin Apr 5, 2024
Keralanewz.com

പതാക വിവാദത്തിലും എസ്ഡിപിഐ പിന്തുണ വിഷയത്തിലും പ്രതികരിച്ച്‌ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.

പാര്‍ട്ടി പതാക വേണ്ട എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രചാരണ കെണിയില്‍ വീഴേണ്ട എന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. എസ്ഡിപിഐ പിന്തുണ വേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്നും മുരളീധരന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയിലുള്ള ആര് വോട്ട് നല്‍കിയാലും വേണ്ടെന്ന് പറയില്ല. പാര്‍ട്ടി നയം നടപ്പാക്കും. കരുവന്നൂര്‍ കേസിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ ഡീലിന് സാധ്യതയുണ്ട്. ബിജെപി സിപിഐഎം ഡീലിനെ താന്‍ ഭയക്കുന്നില്ല. തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണ് ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post