Thu. May 2nd, 2024

കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം

By admin Apr 5, 2024
Keralanewz.com

കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ദൂരദര്‍ശനില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ആവിഷ്‌കരിക്കുന്ന അജണ്ട പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കേരളത്തിനെതിരെ വസ്തുതാപരമല്ലാത്ത അപകീര്‍ത്തി പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്ന സിനിമയായിരുന്നു കേരള സ്റ്റോറി. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേയ്ക്ക് എന്ന് കുറിപ്പോടെയായിരുന്നു സിനിമ പ്രദര്‍ശിപ്പിക്കുന്ന വിവിരം ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post