Tue. Apr 30th, 2024

കർഷക സ്നേഹം ഏറ്റുവാങ്ങി തോമസ് ചാഴികാടൻ ;പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആദ്യ ഘട്ട പര്യടനത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചത് കാർഷിക ഫലങ്ങൾ നൽകി

Keralanewz.com

മണർകാട്: കാർഷിക ഗ്രാമമായ അകലക്കുന്നത്തിന്റെ വേദനയറിഞ്ഞ ജനനായകനെ നാടൊന്നാകെ സ്വീകരിക്കാനെത്തിയപ്പോൾ അത് ഒരു നാടിന്റെ ഉത്സവമായി മാറി. കാർഷിക വിളകൾ നൽകിയും സ്ഥാനാർത്ഥിയുടെ ചിഹ്നമായ രണ്ടില സമ്മാനിച്ചും പൂക്കൾ നൽകിയും നാട്ടുകാർ മത്സരിച്ചതോടെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലം തല വാഹന പര്യടനം പുതു ചരിത്രമായി മാറി.

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പുതുപ്പള്ളി മണ്ഡലത്തിലെ ആദ്യ ഘട്ട പര്യടനത്തിന് അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളത്തു നിന്നാണ് തുടക്കമായത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പര്യടനം ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടുമണിക്ക് നൂറുകണക്കിന് ആളുകളാണ് സ്വീകരണ യോഗത്തിനെത്തിയത്. തുടർന്ന് പഞ്ചായത്തിന്റെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സ്വീകരണം. മാമ്പഴവും ഏത്തക്കുലയും തുടങ്ങി സ്വന്തം പറമ്പിൽ വിളവെടുത്ത ഉൽപ്പന്നങ്ങൾ സ്ഥാനാർത്ഥിക്ക് അവർ സമ്മാനിച്ചു. കാഞ്ഞിരമറ്റം, മഞ്ഞാമറ്റം, മണൽ തുടങ്ങിയ സ്വീകരണ സ്ഥലങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത് നൂറുകണക്കിനാളുകളാണ്.

അയർക്കുന്നം പഞ്ചായത്തിന്റെ ആദ്യ സ്വീകരണം തൈക്കൂട്ടത്ത ആയിരുന്നു. ജയ് വിളികളോടെ സ്ഥാനാർത്ഥിയെ നാട്ടുകാർ വരവേറ്റു. കണിക്കൊന്ന പൂക്കളും റോസാ പുഷ്പങ്ങളും നൽകിയായിരുന്നു സ്വീകരണം. മേഖലയിൽ ചെയ്ത വികസനങ്ങൾ എണ്ണി പറഞ്ഞും ഇനിയും നടപ്പാക്കാനിരിക്കുന്ന വികസനവും പറഞ്ഞ് സ്ഥാനാർത്ഥിയുടെ ചെറു പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് പ്രസംഗത്തെ കേൾവിക്കാർ സ്വീകരിച്ചത്. മൂടപ്പല, പുന്നത്തുറ മേഖലകളിലും സമാനമായ സ്വീകരണം. പുന്നത്തുറയിൽ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണവും കഴിച്ച് വിണ്ടും പര്യടനം. മണർകാട് പഞ്ചായത്തിൽ തെങ്ങണാംകുന്ന് ആയിരുന്നു ആദ്യ സ്വീകരണം. കൈതമറ്റം, പറപ്പള്ളികുന്ന്, ആവത്താംകുന്ന് വഴി കൂരോപ്പട പഞ്ചായത്തിലെത്തി. ളാക്കാട്ടൂർ, കൂരോപ്പട എന്നിവിടങ്ങളിലും ഉജ്ജ്വല സ്വീകരണം. രാത്രിയോടെ പര്യടനം കോത്തലയിൽ സമാപിക്കുമ്പോൾ നൂറു കണക്കിന് ആളുകളാണ് റോഡ് ഷോയുടെ ഭാഗമായത്.

Facebook Comments Box

By admin

Related Post

You Missed