Thu. May 2nd, 2024

ഇന്ത്യൻ പതാകയെ പരിഹസിച്ച്‌ മാലദ്വീപ് മന്ത്രി മറിയം ഷിയൂന ; ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി എത്തിയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു

By admin Apr 8, 2024
Keralanewz.com

ന്യൂഡല്‍ഹി : ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീർത്തികരമായ പോസ്റ്റിട്ട മാലദ്വീപ് മന്ത്രി മറിയം ഷിയൂന വീണ്ടും വിവാദത്തില്‍.

മാലദ്വീപ് ഇന്ത്യയുടെ സഹായം സ്വീകരിക്കുന്നതിനെ എതിർത്താണ് മറിയം ഷിയൂന ഭരണകക്ഷി രംഗത്തെത്തിയത് .

അടുത്തിടെ മാലദ്വീപ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യ സഹായം നല്‍കുകയും ചെയ്തിരുന്നു . എന്നാല്‍ അതിനു പിന്നാലെ ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ ചിത്രം പങ്ക് വച്ച്‌ , മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെയും പരിഹസിക്കും വിധത്തിലുള്ള ട്വീറ്റാണ് മറിയം പോസ്റ്റ് ചെയ്തത് . . “എംഡിപി അവരുടെ വായ്‌ക്കടുത്തേയ്‌ക്ക് പോകുകയാണ് . നമ്മള്‍ ഇനി അവരുടെ വായില്‍ വീഴേണ്ടതില്ല.” എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ് .

മുഹമ്മദ് മുയിസു സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നയത്തെ എംഡിപി രൂക്ഷമായി വിമർശിച്ചതാണ് മറിയം ഷിയൂനയെ പ്രകോപിപ്പിച്ചത് . എന്നാല്‍ മറിയത്തിന്റെ പോസ്റ്റിനെതിരെ ഇന്ത്യക്കാർ വൻ വിമർശനങ്ങള്‍ ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ച്‌ ക്ഷമ ചോദിച്ച്‌ അവർ രംഗത്തെത്തി .

‘ എന്റെ സമീപകാല പോസ്റ്റിന്റെ ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിനും, കുറ്റത്തിനും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെ പറ്റിയുള്ള എന്റെ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു . ഇത് മനഃപൂർവമല്ലായിരുന്നുവെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു.

മാലദ്വീപ് അതിന്റെ ബന്ധത്തെയും ഇന്ത്യയുമായി ഞങ്ങള്‍ പങ്കിടുന്ന പരസ്പര ബഹുമാനത്തെയും വിലമതിക്കുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ തടയുന്നതിന് ഞാൻ പങ്കിടുന്ന ഉള്ളടക്കം പരിശോധിക്കുന്നതില്‍ ഞാൻ കൂടുതല്‍ ജാഗ്രത പുലർത്തും.’ – എന്നാണ് മറിയം ക്ഷമാപണം അറിയിച്ച്‌ പോസ്റ്റ് ചെയ്തവയിലെ വാക്കുകള്‍ .

Facebook Comments Box

By admin

Related Post