Thu. May 2nd, 2024

സിപിഎം ദേശീയ നേതാക്കള്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ സജീവമാകും

By admin Apr 15, 2024
Keralanewz.com

സിപിഎം ദേശീയ നേതാക്കള്‍ ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പങ്കെടുക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപന്‍ സെന്‍, സുഭാഷിണി അലി, പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണന്‍ എന്നിവര്‍ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

എം എ ബേബി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ മണ്ഡല പര്യടനത്തിന് പുറമേയാണ് പാര്‍ട്ടി ദേശീയ നേതാക്കക്കളെ കൂടെ എത്തിച്ച്‌ സിപിഎം പ്രചരണം ശക്തിപ്പെടുത്തുന്നത്.

Facebook Comments Box

By admin

Related Post