ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.
ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്! നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. വിദ്വേഷത്തെ തോല്‍പ്പിക്കുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
Facebook Comments Box