Thu. May 2nd, 2024

14കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത് നഗ്ന ഫോട്ടോകള്‍ പകര്‍ത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

By admin Jan 3, 2022 #rape case
Keralanewz.com

കൊച്ചി: 14 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്യുകയും, നഗ്നഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍.

ഒറീസ സ്വദേശിയായ പ്രദീപ് മല്ലിക്കിനെയാണ് (34) പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പെണ്‍കുട്ടി ഒറ്റയ്ക്കുള്ളപ്പോള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി കത്തിമുനയില്‍ നിര്‍ത്തി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പ്രതി തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിയാണ് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്.

തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന ഫോണില്‍ നിന്ന് നഗ്നദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതായിട്ടാണ് വിവരം.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Facebook Comments Box

By admin

Related Post