Fri. May 17th, 2024

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കൈമാറി സംവിധായകൻ ബാലചന്ദ്രകുമാർ

By admin Jan 11, 2022 #news
Keralanewz.com

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. തന്റെ പക്കലുള്ള തെളിവുകൾ വ്യാജമായി നിർമിച്ചവയല്ലെന്നും താൻ പുറത്തുവിട്ട തെളിവുകളിലെ ശബ്ദം തന്റേതല്ലെന്ന് ദിലീപ് തള്ളി പറഞ്ഞിട്ടില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

ശബ്ദം ദിലീപിന്റേത് തന്നെയെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകൾ തന്റെ പക്കലുണ്ടെന്നും, പുറത്തുവിട്ട ഓഡിയോയിൽ സംസാരിക്കുന്ന വിഐപി യെ തനിക്ക് പരിചയമില്ലെന്നും എന്നാൽ ദിലീപിന് അടുത്ത പരിചയമുള്ള ഒരാളാണിതെന്നും സംവിധായകൻ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ കൂടുതൽ സാക്ഷികൾ അടുത്തദിവസങ്ങളിൽ രംഗത്ത് വരുമെന്നു പറഞ്ഞ അദ്ദേഹം കേസുമായി ബന്ധപ്പെട്ട് ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു

Facebook Comments Box

By admin

Related Post