Tue. May 21st, 2024

ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ മറവിൽ സർക്കാർ വയലുകൾ മണ്ണിട്ടു നികത്തുന്നു വൻ അഴിമതിയെന്ന് ആരോപണം

Keralanewz.com

കുറവിലങ്ങാട് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പാടശേഖരങ്ങളിലൊന്നാണ് സംസ്ഥാന സീഡ് ഫാമിന്റെ കീഴിൽ കോഴായിലുള്ള നെൽപാടങ്ങൾ . ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഈ വയലുകൾ തണ്ണീർതടങ്ങൾ കൂടിയാണ്. വർഷത്തിൽ മൂന്നു കൂപ്പ് കൃഷി ചെയ്യുന്ന ഈ പാടങ്ങളാണ് കേരള സർക്കാരിന്റെ പ്രധാനപ്പെട്ട നെൽവിത്തുൽപാദന കേന്ദ്രം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള നെൽ വിത്തുകൾ ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികൾ ഈ തണ്ണീർതടങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്

ഈ വയൽ നികത്തി 12 ടോയ്ലറ്റുകൾ നിർമ്മിക്കുന്നത് ഇവിടുത്തെ കൃഷിയെയും കുടിവെള്ളത്തെയും സാരമായി ബാധിക്കും മാത്രമല്ല വാഹനത്തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മതിയായ സൗകര്യമില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തും. പഞ്ചായത്തിന്റെ കീഴിൽ ഇതേ വാർഡിലെ നാടു കുന്നിൽ സ്ഥിതി ചെയ്യുന്ന ഗ്രാമോദ്യാനം പരിചരണക്കുറവു മൂലം നാശത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ , വയൽ നികത്തി പുതിയ ഒരു പ്രോജക്ട് ആരംഭിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റിന് മണ്ണുമാഫിയായുമായുള്ള അവിശുദ്ധ കൂട്ടുകെട്ടു കാരണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇങ്ങനെയുള്ള ജനദ്രോഹ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതാണ്

Facebook Comments Box

By admin

Related Post