Thu. May 2nd, 2024

ഒരേ ദിവസം മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്, ആകാംഷയോടെ പ്രേക്ഷകര്‍

By admin Feb 21, 2022 #news
Keralanewz.com

മലയാളത്തില്‍ നിന്നും നിരവധി ചിത്രങ്ങളാണ് കോവിഡനന്തര കേരളത്തില്‍ തീയറ്റര്‍ റിലീസിനൊരുങ്ങുന്നത്. അതില്‍ പ്രധാനം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപര്‍വ്വമാണ്.

മാര്‍ച്ച്‌ മൂന്നിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ഇതേദിവസം തന്നെ ദുല്‍ഖര്‍‍ സല്‍മാന്റെ ചിത്രവും റിലീസ് ചെയ്യുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ 33-ാമത്തെ ചിത്രമായ ഹേയ് സിനാമികയാണ് റിലീസിനൊരുങ്ങുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.അദിതി റാവ് കാജല്‍ അഗര്‍വാള്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഗാനങ്ങളും ഹിറ്റായിരുന്നു. ഗ്രാഫ് ‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ഭീഷ്മപര്‍വ്വം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ

Facebook Comments Box

By admin

Related Post