Wed. May 8th, 2024

തിരുനക്കര ബസ്സ്റ്റാൻഡ് നവീകരിക്കണം ; കേരള കോൺഗ്രസ്‌ (എം )

By admin Feb 28, 2022 #news
Keralanewz.com

കോട്ടയം നഗരസഭയുടെ ചുമതലഉള്ള തിരുനക്കര ബസ്സ്റ്റാൻ്റ് നവീകരിക്കണമെന്നും പൊതുജനങ്ങൾക്ക് ശുചിമുറി സൗകര്യങ്ങളോ, ഇരിപ്പിടങ്ങളോ ഇല്ലാത്തത് നഗരസഭയുടെ അനാസ്ഥയാണന്നു കേരള കോൺഗ്രസ്‌ (എം)നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസ് (എം) കോട്ടയം നിയോജക മണ്ഡലത്തിലെ
മെമ്പർഷിപ്പ് വിതരണം നടത്തി 68 വാർഡുകളിൽ സംഘടനാ തെരെഞ്ഞെടുപ്പ് പൂർത്തികരിച്ചു.
മണ്ഡലം തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി 5 ആം തിയതിക്കകം കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചു.


നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ അദ്ധ്യക്ഷതവഹിച്ച യോഗം സംസ്ഥാന സ്റ്റിയറിംങ്ങ് കമ്മറ്റിയംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു
മുനിസിപ്പൽ കൗൺസിലർ ജോസ് പളളിക്കുന്നേൽ , ഐസക് പ്ലാപ്പള്ളിൽ, രാജു ആലപ്പാട്ട്, N M തോമസ് ,മോൻസി മാളിയേക്കൽ, ബാബു മണിമലപ്പറമ്പൻ തങ്കച്ചൻ വാലയിൽ ,രാഹുൽ രഘുനാഥ് കിങ്ങ്സ്റ്റൻ രാജ ,ചീനിക്കുഴി രാധാക്യഷ്ണൻ ,സജീഷ് സക്കറിയ ,ജോഷി , ജോ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post