Sat. May 18th, 2024

നിമിഷപ്രിയയ്‌ക്ക് മുന്നില്‍ ഇനി ഒറ്റവഴി മാത്രം; വധശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാനുള്ള ഏക സാദ്ധ്യത ഇതാണ്

By admin Mar 8, 2022 #nimishapriya
Keralanewz.com

സന: വധശിക്ഷയില്‍ ഇളവ് ലഭ്യമാക്കണമെന്ന് കാട്ടി നിമിഷപ്രിയ സമര്‍പ്പിച്ച അപേക്ഷ അപ്പീല്‍ കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷപ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്.

സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു അവരുടെ ആവശ്യം. അപ്പീല്‍ കോടതി കേസ് തള്ളിയതോടെ നിമിഷപ്രിയയെ കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് ഏതാണ്ട് ഉറപ്പായി.

നിമിഷപ്രിയയ്‌ക്ക് ഇനി ആശ്രയിക്കാവുന്ന ഒരേയൊരിടം യെമനിലെ സുപ്രീംകോടതിയാണ്. അപ്പീല്‍ കോടതിയുടെ തീര്‍പ്പ് സുപ്രീംകോടതിക്ക് പുനഃപരിശോധിക്കാം. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്ന് പരിശോധിച്ച്‌ നിമിഷപ്രിയ‌യ്‌ക്ക് അനുകൂലമായ ഒരു നടപടിയും എടുക്കാം.

പക്ഷേ, വധശിക്ഷയെ എതിര്‍ക്കുന്ന ഒരു തീരുമാനം യെമനിലെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമോയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരും. വിചാരണയുടെ ഭാഗമായി നിമിഷപ്രിയ വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുകയാണ്.

2017 ജൂലായ് 25നാണ് സംഭവത്തിനാസ്പദമായ സംഭവമുണ്ടായത്. തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെയാണ് നിമിഷ പ്രിയയും സുഹൃത്തായ യെമന്‍കാരി ഹനാനും മറ്റൊരു യുവാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

അതേസമയം, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം പ​ണം സ്വീ​ക​രി​ച്ച്‌ മാ​പ്പ് ന​ല്‍​കി​യാ​ല്‍ നി​മി​ഷ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ കഴിയുമായിരുന്നു. ഇ​തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ച്ചി​ല്ലെന്ന് മാത്രമല്ല കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ ബന്ധുക്കളെല്ലാം നിമിഷപ്രിയയുടെ വധശിക്ഷ ആഗ്രഹിക്കുന്നവരുമാണ്. കേസ് പരിഗണിച്ചിരുന്ന ദിവസങ്ങളിലെല്ലാം ബന്ധുക്കള്‍ കോടതിമുറ്റത്ത് തടിച്ചു കൂടുകയും നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്കായി മുറവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Facebook Comments Box

By admin

Related Post