Wed. May 1st, 2024

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം തെരഞ്ഞെടുപ്പ് ഫണ്ടല്ല

By admin Oct 19, 2022 #KM Shaji
Keralanewz.com

മുന്‍ എംഎല്‍എ കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് വിജിലന്‍സ്.

വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി വാദം കേട്ടു. ഹര്‍ജി 27 ലേക്ക് മാറ്റി.

പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ചത് ചെറിയ തുകയാണെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടറും വാദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം ആറ് ലക്ഷത്തിലേറെ രൂപമാത്രമേ ഷാജി ചെലവഴിച്ചതായി കാണിക്കുന്നുള്ളൂ. പിടികൂടിയ അത്രയും പണം കണക്കില്‍തന്നെ വരുന്നില്ല. പണം കണ്ടെടുത്ത സ്ഥലം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഓഫീസാണെന്നും രസീത് പ്രകാരമുള്ള പണമാണിതെന്നും ഷാജിയുടെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു.

Facebook Comments Box

By admin

Related Post