Mon. May 6th, 2024

ഇടുക്കി ജില്ലയിൽ നിന്നും 70 ഓളം സ്വകാര്യ പബ്ലിക് ബസുകൾ പടിയിറങ്ങുന്നു. റോഷി അഗസ്റ്റിൻ, എം എം മണി ഇവരുടെ സ്വന്തം ഇടുക്കി ജില്ലക്ക് ഇരുട്ടടി

By admin Oct 23, 2022 #Bus service stopped
Keralanewz.com

ഇടുക്കി ജില്ലയിൽ നിന്നും 70 ഓളം സ്വകാര്യ പബ്ലിക് ബസുകൾ പടിയിറങ്ങുന്നു . എറണാകുളം നിന്നും കട്ടപ്പന / കുമളി / പൂപ്പാറ / വട്ടവട / കാന്തല്ലൂർ / നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പതിറ്റാണ്ടുകളായുള്ള രാത്രിവണ്ടികൾ അടക്കമുള്ള ബസുകളാണ് നിർത്തിയത് . 140 കിലോമീറ്റർ ൽ അധികമുള്ള പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ല എന്ന ഉത്തരവ് വഴിയാണ് ഗതാഗത വകുപ്പ് ഇടുക്കിയുടെ പൊതുഗതാഗതം തകർത്ത് ജനങ്ങളെ സഹായിക്കുന്നത് .

അന്യ ജില്ലകളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും , വട്ടവട കാന്തല്ലൂർ , മുട്ടുകാട് തുടങ്ങിയ ഉൾഗ്രാമങ്ങളിലുള്ള പാവപ്പെട്ട സാധാരണക്കാരും ഇനിയെന്ത് ചെയ്യും എന്ന സങ്കടത്തിലാണ് .

ഈ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കുമ്പോൾ ബദൽ മാർഗങ്ങൾ ഒന്നും ഒരുക്കുകയോ , ജനങ്ങളുടെ യാത്രാക്ലേശത്തിനെ പറ്റി പഠിക്കുകയോ വാഹന വകുപ്പോ സർക്കാരോ പഠിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല .

പൊതുഗതാഗത പ്രോത്സാഹനം ആണ് സർക്കാർ അജണ്ട എന്ന വാഗ്ദാനം ഇങ്ങനെ ആയിത്തീരും എന്ന് ഇടുക്കിയിലെ പാവങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല .

കണ്ണൂർ ചെറുപുഴ രാജഗിരി നിന്നും കോഴിക്കോട് യൂണിവേഴ്‌സിറ്റി , കണ്ണൂർ മെഡിക്കൽ കോളജ് , എയർപോർട്ട് എന്നിവടങ്ങളിലേക്ക് ഏക ആശ്രയം ആയിരുന്ന ജാനവി എന്ന ബസിന്റെ പെർമിറ്റ് റദ്ദാക്കി മലബാർ മേഖലയിലും പൊതുഗതാഗതരംഗത്ത് ഭരണാധികാരികൾ ആശ്വാസം പകർന്നിരുന്നു . കാസർകോട് , കാഞ്ഞങ്ങാട് സ്ഥലങ്ങളിൽ നിന്നും കോഴിക്കോട് ഓടുന്ന ബസുകൾ പെർമിറ്റ് ചുരുക്കേണ്ടി വരും .

ഈ 140 പരിധി എന്തിന് വേണ്ടിയാണ് ഇപ്പോൾ സ്വകാര്യ ബസുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ? സ്വിഫ്റ്റ് ബസുകളെ ഈ പെർമിറ്റുകൾ ഏറ്റെടുപ്പിക്കുകയാണോ ഉദ്ദേശിക്കുന്നത് അതോ ബസുകൾ റോഡിലില്ലാത്ത ഒരു ലോകം സ്രഷ്ടിച്ച് ചെറുകിട വാഹന മേഖലയെ കൈയയച്ച് സഹായിക്കാനോ ?

എന്തായാലും വളരെ നല്ല സഹായങ്ങൾ ആണ് ഇപ്പോൾ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്…

Facebook Comments Box

By admin

Related Post