Thu. May 2nd, 2024

നാല് ഭാര്യമാര്‍ ഉള്ളത് പ്രകൃതിവിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

By admin Dec 10, 2022 #Gadkari #Single Civil Code
Keralanewz.com

നാല് ഭാര്യമാര്‍ ഉള്ളത് പ്രകൃതിവിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വെള്ളിയാഴ്ച നടന്ന അജന്‍ഡ ആജ് തക് പരിപാടിയില്‍ ഏക സിവില്‍കോഡിനെ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരുള്ളതിനെ ബി.ജെ.പി എതിര്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം.

“രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാജ്യത്തെ നിങ്ങള്‍ക്കറിയാമോ?. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതിവിരുദ്ധമാണ്. മുസ്ലീം സമുദായത്തിലെ വിദ്യാസമ്ബന്നരും പുരോഗമനവാദികളും നാല് തവണ വിവാഹം കഴിക്കുന്നില്ല. ഏക സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്” -ഗഡ്കരി പറഞ്ഞു.

Facebook Comments Box

By admin

Related Post