Mon. May 6th, 2024

ഗുരുദേവ ജയന്തി ഘോഷയാത്ര ഇന്ന് നടക്കും

By admin Aug 31, 2023
Keralanewz.com

കൊല്ലം: എസ്‌എൻഡിപി യോഗം കൊല്ലം യൂണിയന്‍റെയും എസ്‌എൻ ട്രസ്റ്റിന്‍റെ യും സംയുക്താഭിമുഖ്യത്തിലുള്ള ശ്രീ നാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയും പൊതുസമ്മേളനവും ഇന്ന് കൊല്ലത്ത് നടക്കും.

ചടങ്ങുകള്‍ക്ക് മുന്നോടിയായി കൊല്ലം നഗരവും പരിസര പ്രദേശങ്ങളും പീത പതാകകളാല്‍ അലംകൃതമാണ്. ഗുരുദേവ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയാലും അലങ്കരിച്ച വൈദ്യുത ദീപാലങ്കാരങ്ങളാലും നഗരം പ്രഭാപൂരിതമാണ്.

പൊതു സമ്മേളന സ്ഥലമായ കൊല്ലം ശ്രീ നാരായണ കോളജില്‍ രാവിലെ എട്ടിന് ആഘോഷ കമ്മിറ്റി ചെയര്‍മാൻ മോഹൻ ശങ്കര്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.ജയന്തി ഘോഷയാത്ര വൈകുന്നേരം അഞ്ചിന് സിംസ് ആശുപത്രി അങ്കണത്തിലെ ആര്‍.ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും.യോഗം പ്രസിഡന്റ് മോഹൻ ശങ്കര്‍, സെക്രട്ടറി എൻ. രാജേന്ദ്രൻ, കൗണ്‍സിലര്‍ പി. സുന്ദരൻ, വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ, മഹിമ അശോകൻ, നേതാജി രാജേന്ദ്രൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.ട്രസ്റ്റ് ബോര്‍ഡ് മെമ്ബര്‍മാര്‍, വനിതാ സംഘം, യൂത്ത് മൂവ്മെന്‍റ് ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീ നാരായണ പെൻഷനേഴ്സ് കൗണ്‍സില്‍ സൈബര്‍ സേനാ ഭാരവാഹികള്‍ തുടങ്ങിയവരും മുൻ നിരയില്‍ ഉണ്ടാകും.അലങ്കരിച്ച ഗുരുദേവ രഥം, ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, മയിലാട്ടം, കാവടിയാട്ടം, പൂക്കാവടി, അര്‍ധ നാരീശ്വര നൃത്തം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും.

മുൻ നിരയ്ക്ക് തൊട്ടുപിന്നില്‍ ശങ്കേഴ് ആശുപത്രി, വിഎൻഎസ്‌എസ് കോളേജ് ഒഫ് നേഴ്സിംഗ്, നേഴ്സിംഗ് സ്കൂള്‍, ട്രസ്റ്റ് ഹൈസ്കൂള്‍, ശ്രീ നാരായണ കോളജ് ഒഫ് ലീഗല്‍ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഫ്ലോട്ടുകളും ഉണ്ടാകും.തൊട്ട് പിന്നില്‍ 77 ശാഖാ യോഗങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരും ബാനറിന് പിന്നില്‍ അണിനിരക്കും. പീതവസ്ത്രധാരികളായ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ഘോഷയാത്രയില്‍ പങ്കെടുക്കും.ഘോഷയാത്ര ചിന്നക്കട, ഓവര്‍ ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷൻ, കോര്‍പ്പറേഷൻ ഓഫീസ്, റിസര്‍വ് പോലീസ് ക്യാമ്ബ്, കന്‍റോണ്‍മെന്‍റ് മൈതാനം വഴി ആര്‍.ശങ്കര്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ എത്തും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി ജയന്തി സന്ദേശം നല്‍കും. മേയര്‍ പ്രസന്ന ഏണസ്റ്റ് സമ്മാനദാനം നിര്‍വഹിക്കും. പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തും

Facebook Comments Box

By admin

Related Post

You Missed