Tue. May 7th, 2024

സോളാര്‍ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്നും പിരിച്ചു എടുത്ത പണം തിരിച്ചു നൽകിയെന്നും കെ സുധാകരൻ

By admin Sep 14, 2023
Keralanewz.com

തന്റെ മുൻ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ അനധികൃത സ്വത്ത് സമ്ബാദന പരാതി രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

കെ കരുണാകരൻ ട്രസ്റ്റ് വഴി പിരിച്ച തുക ഉപയോഗിച്ച്‌ സ്കൂള്‍ ഏറ്റെടുക്കാനായില്ലെങ്കിലും കൃത്യമായ കണക്ക് കരുതിയിട്ടുണ്ട്. പണം എല്ലാവര്‍ക്കും മടക്കി നല്‍കിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ സോളാര്‍ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഢാലോചന കണ്ടെത്തിയ ഏജൻസി തന്നെയാണ് അത് അന്വേഷിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കെ സുധാകരൻ അറിയിച്ചു. തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണം. കെ ബി ഗണേഷ് കുമാറിന്റെ പങ്ക് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post