ഓൺലൈൻ ലോൺ കുരുക്കിൽ പെട്ട് ഒരു ജീവൻ കൂടി പൊലിഞ്ഞു. ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി? ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു! വയനാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ ആത്മഹത്യ ചെയ്തു
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ലോട്ടറി വില്‍പ്പന നടത്തിയിരുന്ന അരിമുള സ്വദേശി അജയന്‍(43) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായും സംശയമുണ്ട്.
ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് അജയന്‍ 5000 രൂപ ലോണ്‍ എടുത്തിരുന്നു എന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്.
Facebook Comments Box