Sun. May 19th, 2024

ട്രെയിനുകളിലെ കോച്ചുകള്‍ വെട്ടിക്കുറയ്‌ക്കല്‍; പ്രതിഷേധ ട്രെയിന്‍ യാത്ര ഇന്ന്‌

By admin Sep 18, 2023
Keralanewz.com

തിരുവനന്തപുരം : ട്രെയിനുകളിലെ കോച്ചുകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു പ്രതിഷേധ ട്രെയിന്‍ യാത്ര നടത്തും.
പ്രധാന ട്രെയിനുകളായ മാവേലി എക്‌സ്‌പ്രസ്‌, മലബാര്‍ എക്‌സ്‌പ്രസ്‌ ഉള്‍പ്പെടെയുള്ളവയിലെ കോച്ചുകളുടെ എണ്ണം കുറയ്‌ക്കുകയും സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച്‌ തേര്‍ഡ്‌ എസി കൊച്ചുകളാക്കി മാറ്റാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം. പ്രവര്‍ത്തകര്‍ ട്രെയിനില്‍ സഞ്ചരിച്ച്‌ ലഘുലേഖ വിതരണവും ക്യാമ്ബയിനും നടത്തും.
കണ്ണൂരില്‍ സംസ്‌ഥാന സെക്രട്ടറി വി.കെ. സനോജ്‌, തിരുവനന്തപുരത്ത്‌ സംസ്‌ഥാന പ്രസിഡന്റ്‌ വി. വസീഫ്‌, തൃശ്ശൂരില്‍ സംസ്‌ഥാന ട്രഷറര്‍ എസ്‌.ആര്‍. അരുണ്‍ബാബു എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആര്‍. രാഹുല്‍, ചിന്ത ജെറോം, ഷിജുഖാന്‍, എം. വിജിന്‍ എം.എല്‍.എ, ഗ്രീഷ്‌മ അജയ്‌ഘോഷ്‌ എന്നിവരും പങ്കെടുക്കും.

Facebook Comments Box

By admin

Related Post