Fri. May 17th, 2024

മാനഭംഗപ്പെടുത്തിയ പിതാവിനെ പതിനാലുകാരി വെടിവച്ചുകൊന്നു

By admin Sep 25, 2023
Keralanewz.com

ലാഹോര്‍: മാനഭംഗപ്പെടുത്തിയ പിതാവിനെ പതിനാലുകാരി വെടിവച്ചുകൊന്നു. പാക്കിസ്ഥാനിലെ ലാഹോറിനു സമീപം ഗുജ്ജാര്‍പുരയില്‍ ശനിയാഴ്ചയാണു സംഭവം.
പിതാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പോലീസ് അറിയിച്ചു. മൂന്നു മാസമായി പിതാവ് തന്നെ മാനഭംഗപ്പെടുത്തിയെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. പിതാവിന്‍റെ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ എല്ലാ വശവും പരിശോധിച്ചശേഷമേ കേസ് എടുക്കുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.

Facebook Comments Box

By admin

Related Post