Thu. May 9th, 2024

ഗണേശോത്സവ അലങ്കാരത്തില്‍ നിന്ന് തീ പടര്‍ന്ന് യുവാവ് മരിച്ചു

By admin Sep 25, 2023
Keralanewz.com

മുംബൈ: ഗണേശ ചതുര്‍ഥി പൂജകള്‍ക്കായി നിര്‍മിച്ച പ്രത്യേക അലങ്കാരങ്ങളില്‍ നിന്ന് തീ പടര്‍ന്നുപിടിച്ച്‌ യുവാവ് മരിച്ചു.
പുനെയിലെ ഖേഡ് സ്വദേശിയായ വൈഭവ് ജഗന്നാഥ് ഗരുഡ്(35) എന്നയാളാണ് മരിച്ചത്.

ഖാര്‍പുഡി ബുദ്രക് ഗ്രാമത്തിലുള്ള ഗരുഡിന്‍റെ വസതിക്കുള്ളില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹത്തിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നുപിടിച്ചത്.

വിഗ്രഹം വച്ചിരുന്ന മുറിക്കുള്ളിലാണ് ഗരുഡ് രാത്രി ഉറങ്ങിയിരുന്നത്. മറ്റൊരു മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഇയാളുടെ ഭാര്യയും മക്കളും ഞായറാഴ്ച രാവിലെയാണ് ഗരുഡിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടം നടന്ന മുറി പൂര്‍ണമായി കത്തിനശിച്ചിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Facebook Comments Box

By admin

Related Post