Thu. May 2nd, 2024

കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കുറ്റം ; സിംഗപ്പൂരില്‍ ഇന്ത്യാക്കാരന് 16 വര്‍ഷത്തെ തടവും 12 അടിയും ശിക്ഷ

By admin Oct 28, 2023
Keralanewz.com


സിംഗപ്പൂര്‍: നാലുവര്‍ഷം മുമ്ബ് കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് സിംഗപ്പൂരില്‍ ഇന്ത്യാക്കാരന് 16 വര്‍ഷത്തെ തടവും 12 അടിയും ശിക്ഷ.

തട്ടിക്കൊണ്ടുപോകല്‍, മോഷണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 2019 ല്‍ നടന്ന കുറ്റകൃത്യത്തിന് ഇപ്പോഴാണ് ശിക്ഷ വിധിക്കുന്നത്. ശുചീകരണ തൊഴിലാളിയായി ജോലി നോക്കുന്ന ചിന്നയ്യയ്ക്കാണ് ശിക്ഷ കിട്ടിയിരിക്കുന്നത്.

രാത്രി ഏറെവൈകി ബസ് സ്‌റ്റോപ്പിലേക്ക് നടക്കുമ്ബോള്‍ പെണ്‍കുട്ടിയെ തെറ്റായ വഴിയിലേക്ക് നയിക്കുകയും അതിന് ശേഷം മര്‍ദ്ദിച്ചു വീഴ്ത്തി ഒരു കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാഴ്ച വൈകല്യം ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ സന്ദര്‍ശിച്ച കാമുകന് തിരിച്ചറിയാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു പെണ്‍കുട്ടിയുടെ രൂപം.

2019 മെയ് 4 ന് നടന്ന സംഭവത്തില്‍ വിചാരണ നീളാന്‍ കാരണമായത് ചിന്നയ്യ യുടെ മാനസീകനില പല തവണ മനശ്ശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്ന സാഹചര്യം പരിഗണിച്ചായിരുന്നു. ബലാത്സംഗത്തിനിടയില്‍ ശ്വാസം മുട്ടിയ പെണ്‍കുട്ടി ചിന്നയ്യയുടെ കൈകള്‍ കഴുത്തില്‍ നിന്നും വലിച്ചു മാറ്റിയതായും ബലാത്സംഗത്തിനിടയില്‍ കരഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നും അതുകൊണ്ട് നിലവിളിച്ചിട്ട് കാര്യമില്ലെന്നും പെണ്‍കുട്ടിയോട് അയാള്‍ പറഞ്ഞതായും പ്രോസിക്യൂട്ടര്‍ വിചാരണയ്ക്കിടയില്‍ പറഞ്ഞു.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ ബാഗുകളില്‍ നിന്നും വിലപ്പെട്ട വസ്തുക്കള്‍ ചിന്നയ്യ കൊള്ളയടിക്കുകയും ചെയ്തു. വാട്ടര്‍ബോട്ടില്‍ പുറത്തെടുത്ത പകുതി കുടിച്ച ശേഷം ബാക്കി വെള്ളം പെണ്‍കുട്ടിയുടെ അരയ്ക്ക് കീഴേയ്ക്ക് ഒഴിക്കുകയും ചെയ്തു. ചിന്നയ്യ പോയി കഴിഞ്ഞപ്പോള്‍ ബാഗ് തപ്പിയെടുത്ത പെണ്‍കുട്ടി ചിന്നയ്യ തിരിച്ചുവന്നാല്‍ കുത്താനായി അതില്‍ നിന്നും കത്രിക എടുത്തുപിടിച്ചു.

തന്റെ കണ്ണാടി പെണ്‍കുട്ടിക്ക് തപ്പിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൊബൈല്‍ കയ്യില്‍ കിട്ടിയതിനാല്‍ ബോയ്ഫ്രണ്ടിനെ വിളിച്ചു കാര്യം പറയുകയും അയാള്‍ പോലീസിനെ വിളിച്ച്‌ വിവരം പറയുകയും പോലീസ് വന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2019 മെയ് 5 ന് ചിന്നയ്യ അറസ്റ്റിലായി. ചിന്നയ്യയ്ക്ക് 15 മുതല്‍ 17 വര്‍ഷം വരെ തടവും 16-18 അടിയും നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതി ബലാത്സംഗം സുഗമമാക്കാന്‍ ഉപയോഗിച്ച അക്രമത്തിന്റെ അളവ് അതിരുകടന്നതാണെന്നും അദ്ദേഹത്തിന്റെ ആക്രമണം അചഞ്ചലവും നീചവുമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ചിന്നയ്യ ഇരയുമായി നിരവധി ഇടപഴകലുകള്‍ നടത്തിയിരുന്നതിനാല്‍ ആക്രമണം തല്‍ക്കാലത്തേക്ക് നടന്നതല്ലെന്ന് ഡിപിപി ഇവോണ്‍ പൂണ്‍ പറഞ്ഞു. 2023 ജൂലൈ 13-ലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ ഇരയുടെ ആഘാത പ്രസ്താവനയും ഡിപിപി പരാമര്‍ശിച്ചു, അവിടെ തനിക്ക് ഇപ്പോഴും പേടിസ്വപ്നങ്ങളും ഫ്‌ലാഷ്ബാക്കുകളും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും നാണക്കേടും ഉണ്ടെന്ന് അവര്‍ പറയുന്നു.

Facebook Comments Box

By admin

Related Post