Sat. May 4th, 2024

’20 കോടി നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നല്ല ഷൂട്ടര്‍മാരുണ്ട്’; മുകേഷ് അംബാനിക്ക് വധഭീഷണി

By admin Oct 28, 2023
Keralanewz.com

മുംബൈ: റിലയന്‍സ് ഇന്‍ഡസീട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. ഈ ആഴ്ച ആദ്യം ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.

20 കോടി രൂപനല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് സന്ദേശം. ഷദബ് ഖാന്‍ എന്നയാളാണ് മെയില്‍ അയച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

‘ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ വധിക്കും. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച ഷൂട്ടര്‍മാരുണ്ട്’ എന്നാണ് സന്ദേശം. ഭീഷണി സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ അംബാനിയിലെ മുംബൈയിലെ വസതിയായ അന്റിലിയയിലെ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

ഐപിസി സെക്ഷന്‍ 387, 506 (2) എന്നിവ പ്രകാരം ഗാംദേവി പോലീസ് കേസെടുത്തു. അജ്ഞാതനായ വ്യക്തിക്കെതിരെയാണ് കേസ്. ഇതാദ്യമായല്ല അംബാനിക്ക് ഭീഷണി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയേയും കുടുംബത്തെയും ലക്ഷ്യമിട്ട് ഭീഷണി ഫോണ്‍വിളിച്ച ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അംബാനി കുടുംബത്തിന്റെ അന്റിലിയ വസതിയും എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലും തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

2021ല്‍ അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ വാഹനം പിടിച്ചെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബിസിനസുകാരനായ ഹിരന്‍ എന്നയാളെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ അഞ്ചിന് താനെയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Facebook Comments Box

By admin

Related Post